ഔഷധ സസ്യ കൃഷിയിൽ പരിശീലനം നൽകി
കർഷകർക്കായി ഔഷധ സസ്യ കൃഷിയിൽ പരിശീലനം നൽകി. ഗ്രീൻ അഹല്യയുടെ നേതൃത്വത്തിൽ ദേശീയ ഔഷധ സസ്യ ബോർഡിന്റെയും കേരള വന ഗവേഷണ സ്ഥാപനത്തിന്റെയും സഹകരണത്തോടെ കർഷകർക്കായി ഔഷധ സസ്യ കൃഷിയിൽ പരിശീലനം നൽകി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ഉദ്ഘടനം നിർവഹിച്ചു. ദേശീയ ഔഷധ സസ്യ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശശിധരൻ, എൻ എം പി ബി സീനിയർ കൺസൾറ്റന്റ് ഡോ. സുരാജ്, ചിറ്റൂർ ബ്ലോക്ക്എ ഡി എ സബിത, പുതുശ്ശേരി കൃഷി ഓഫീസർ അലക്സിസ്, എലപ്പുള്ളി കൃഷി ഓഫീസർ വിനോദ് കുമാർ, ഡോ. ഹരിദാസൻ, അഹല്യാ എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കൃഷ്ണകുമാർ കിഷോർ എന്നിവർ സംസാരിച്ചു. ആസാദി കാ അമൃത് മഹോത്സാവ് ഭാഗമായി കര്‍ഷകര്‍ക്കായുള്ള ഔഷധ സസ്യ ചെടികൾ വിതരണം ചെയ്തു. ക്ലാസ്സുകൾക്ക് ഡൊ. ശശിധരൻ എൻ എം പി ബി , അഹല്യാ മെഡിസിൻ മാനുഫാക്റ്ററിങ് യൂണിറ്റ് മാനേജർ ഡൊ. വിമൽ വിജയ് തുടങ്ങിയവർ നേതൃത്വം നൽകി.