അഹല്യാ ക്യാമ്പസ്സിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

അഹല്യാ ക്യാമ്പസ്സിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡൊ. മായാ സി നായർ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ ഫോറെസ്റ്ററി എ സി എഫ് ഡൊ . സിബിൻ എൻ ടി ന്യൂട്രിഷൻ ഗാർഡൻ ഉദ്ഘാടനം ചെയ്‌തു. ഫോറെസ്റ് റേഞ്ച് ഓഫീസർ ശ്രീകുമാർ മിസ്ററ് ചേംബർ ഉദ്ഘാടനം നിർവഹിച്ചു. ഡൊ. കെ കെ സീതാലക്ഷ്മി, പ്രൊഫസർ കെ കെ ശശി, ഡൊ. കൃഷ്ണകുമാർ കിഷോർ, ഡൊ. കെ ഹരിദാസൻ എന്നിവർ പങ്കെടുത്തു. അഹല്യാ ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും പാലക്കാട് ഗ്യാപ്പിലെ ചെടികളെ കുറിച്ച് ഡൊ. മായാ സി നായരുടെ ക്ലാസും സങ്കടിപ്പിച്ചു.

#WorldEnvironmentDay #WorldEnvironmentDay2022 #greenahalia #ahaliacampus